
മാനന്തവാടി ജീപ്പ് അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
സ്വന്തം ലേഖകൻ
കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച ഒമ്പത് തൊഴിലാളികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ.
കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തില്‍ 9 പേരാണ് മരിച്ചത്. തോട്ടം തൊഴിലാളികളായിരുന്നു മരിച്ചവരെല്ലാം. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10,000 രൂപ വീതം കലക്ടര്‍ അനുവദിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് 25-ന് വൈകിട്ട് 3:30-ഓടെയാണ് അപകടം സംഭവിച്ചത്. തേയില എസ്റ്റേറ്റിലെ തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് കണ്ണോത്തുമലയ്ക്ക് സമീപത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്.
തലപ്പുഴ റോഡിലേക്ക് ഇറങ്ങുന്നതിനിടയിൽ ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് കണ്ണോത്തുമല വെയിറ്റിംഗ് ഷെഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.