മാനന്തവാടിയിലെ ആളെക്കൊല്ലി ആനയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും:

Spread the love

 

സ്വന്തം ലേഖകൻ
മാനന്തവാടി :പടമലയിൽ ഇറങ്ങിയ ആളെക്കൊല്ലി ആനയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും

ആനയെ ആർ ആർ ടി അകലമിട്ടു നിരീക്ഷിക്കുകയാണ്. കുന്നിൽ മുകളിൽ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാൻ ആകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുങ്കിയാനകൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും.

കൂടുതൽ വെറ്ററിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്.. ആനയെ പിടിച്ചാൽ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയാകും വനംവകുപ്പ് തുടർ നടപടി സ്വീകരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോർത്തൺ സി സി എഫ് മാനന്തവാടിയിൽ ക്യാമ്പ് ചെയ്താണ് എല്ലാം ഏകോപിപ്പിക്കുന്നത്. ഡോ. അജേഷ് മോഹൻദാസ് ആണ് വെറ്ററിനറി ടീമിനെ നയിക്കുക.