video
play-sharp-fill
ഉരുൾപൊട്ടൽ മേഖലയിൽ കുന്നിടിച്ച് മണ്ണ് കടത്തിയ സംഭവം: സ്ഥലമുടമയ്ക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമോ

ഉരുൾപൊട്ടൽ മേഖലയിൽ കുന്നിടിച്ച് മണ്ണ് കടത്തിയ സംഭവം: സ്ഥലമുടമയ്ക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമോ

സ്വന്തം ലേഖകൻ

തൃശ്ശൂർ: ഉരുൾപൊട്ടിയ പ്രദേശത്ത് മണ്ണ് മാഫിയ കുന്നിടിച്ച് മണ്ണ് കടത്തിയ സംഭവത്തിൽ സ്ഥലമുടമയ്ക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമോ. സംഭവത്തിൽ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമെന്നും വില്ലേജ് ഓഫീസർ. തൃശ്ശൂർ അകമലയിലാണ് സംഭവം. വർഷങ്ങൾക്ക് മുൻപ് ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് നിന്നാണ് മണ്ണ് മാഫിയ കുന്നിടിച്ച് ടൺ കണക്കിന് മണ്ണ് കടത്തിയത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവം വിവാദമായതോടെ റവന്യു അധികൃതർ വന്ന് പരിശോധിച്ചു. തുടർന്ന് സ്ഥലമുടമ പരുത്തിപ്പറ സ്വദേശി ഫിറോസിന് സ്റ്റോപ്പ് മെമോ നൽകുകയുമായിരുന്നു. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് മണ്ണെടുപ്പ് എന്ന് അധികൃതർ വ്യക്തമാക്കി. മണ്ണെടുക്കാൻ ജിയോളജി വകുപ്പിൽ നിന്നോ വില്ലേജ് ഓഫീസിൽ നിന്നോ അനുവാദം വാങ്ങിയിരുന്നില്ല. രാത്രി 10 മുതൽ പുലർച്ചെ വരെ ജെസിബിയും ട്രക്കുകളും ഉപയോഗിച്ചാണ് മണ്ണ് കടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group