video
play-sharp-fill
ഭാര്യയുമായി തർക്കം ; രണ്ടു വയസ്സുകാരനെ  പിതാവ്  മൂന്നാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു ; പിന്നാലെ പിതാവും ചാടി ; ഗുരുതരമായ പരിക്കുകളോടെ ഇരുവരും ആശുപത്രിയിൽ ; വധശ്രമത്തിന് കേസെടുത്ത്  പോലീസ്

ഭാര്യയുമായി തർക്കം ; രണ്ടു വയസ്സുകാരനെ പിതാവ് മൂന്നാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു ; പിന്നാലെ പിതാവും ചാടി ; ഗുരുതരമായ പരിക്കുകളോടെ ഇരുവരും ആശുപത്രിയിൽ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

ദില്ലി: രണ്ട് വയസ്സുകാരനെ പിതാവ് മൂന്നു നിലയുള്ള വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞു. കുട്ടിയെ താഴേക്ക് എറിഞ്ഞതിന് പിന്നാലെ ഇയാളും കൂടെ ചാടിയതായി പൊലീസ് വ്യക്തമാക്കി. ​ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദില്ലിയിലെ കൽകാജിയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്നാണ് ഇയാൾ കുട്ടിയെ ബാൽക്കണിയിൽ നിന്ന് താഴെക്കിട്ടത്.

മാൻ സിങ്ങും ഭാര്യ പൂജയും കഴിഞ്ഞ കുറച്ച് മാസങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. രണ്ട് കുട്ടികൾക്കൊപ്പം കൽക്കാജിയിലെ മുത്തശ്ശിയുടെ വീട്ടിലാണ് പൂജ ഇപ്പോൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി മാൻസിം​ഗ് ഇവരെ കാണാനെത്തി. തുടർന്ന് ഇവർ തമ്മിൽ വഴക്കിടുകയായിരുന്നു.

തർക്കം മൂർച്ഛിച്ചതിന് പിന്നാലെ മകനെ മൂന്നു നിലയുള്ള വീടിന്റെ ബാൽക്കെണിയിൽ നിന്ന്, 21 അടി താഴ്ചയിലേക്ക് മാൻസിംഗ് എറിഞ്ഞു. കൂടെ ഇയാളും ചാടി. ഇയാൾ മദ്യ ലഹരിയിലായിരുന്നു എന്ന് പൂജയുടെ മുത്തശ്ശി ആരോപിക്കുന്നു. വധശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group