കോട്ടയം: അമിത ജോലി സമ്മർദം മൂലം എഞ്ചിനീയറായ യുവാവ് കഞ്ഞിക്കുഴിയിലെ ഫ്ളാറ്റിൽ നിന്നും ചാടി മരിച്ചു.
എറണാകുളത്ത് സ്വകാര്യ ഐ ടി കമ്പനിയിലെ എഞ്ചിനീയറായ മുട്ടമ്പലം സ്കൈലൈൻ ഫ്ളാറ്റിൽ ജേക്കബ് തോമസിനെയാണ് ഫ്ലാറ്റിൽ നിന്നും ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംംഭവം. ഐടി കമ്പനിയിലെ ജോലിക്ക് കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നതായും മകൻ മൂലം വളരെയധികം ബുദ്ധിമുട്ടിയിരുന്നതായും മാതാപിതാക്കൾ പറയുന്നു. മകനോട് ജോലി നിർത്തി പോരാൻ കഴിഞ്ഞദിവസവും മാതാപിതാക്കൾ പറഞ്ഞിരുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരമറിഞ്ഞ് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി