നഗരം മധ്യത്തിലൂടെ കുതിരസവാരി: തിരക്കുള്ള റോഡിലൂടെ കുതിരപ്പുറത്ത് പാഞ്ഞ് യുവാവ്, തടഞ്ഞു നിർത്തി ട്രാഫിക് പോലീസ്

Spread the love

പത്തനംതിട്ട: അടൂരിൽ റോഡിലൂടെ കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ ട്രാഫിക് പോലീസ് തടഞ്ഞു. കുതിരയേയും യുവാവിനേയും നഗരത്തിൽ നിന്നും തിരിച്ചയച്ചു.

 

video
play-sharp-fill

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സ്കൂൾ വിടുന്ന സമയം ആയതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ വലിയ കൂട്ടം നഗരത്തിൽ നിൽകുമ്പോൾ വേഗത്തിൽ കുതിരെ ഓടിച്ചു കൊണ്ടുവരുകയായിരുന്നു യുവാവ്.

 

അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തു വെച്ച് കുതിരയെയും യുവാവിനെയും പൊലീസ് തടഞ്ഞു. എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോൾ കുതിരയെ നടത്തിക്കാൻ കൊണ്ടുവന്നതാണെന്നായിരുന്നു യുവാവിന്റെ വിശദീകരണം. തിരക്കേറിയ സമയത്ത് ഗതാഗതക്കുരുക്കുണ്ടാക്കി കുതിരയുമായി റോഡിൽ ഇറങ്ങരുത് എന്ന് യുവാവിന് പൊലീസ് നിർദേശവും നൽകി. കുതിരയുടെ നോട്ടക്കാരനാണ് ഈ യുവാവ്.