ഭാര്യയുടെ വിലാസം നൽകിയില്ല; ജയിലിൽ നിന്ന് ഇറങ്ങി പിറ്റേന്ന് മരുമകൻ ഭാര്യ മാതാവിനെ ടൈൽസ് കൊണ്ട് തലക്കടിച്ചു കൊന്നു
സ്വന്തം ലേഖകൻ
മുംബൈ: ഭാര്യയുടെ വിലാസം നൽകാൻ കൂട്ടാക്കാത്തതിന് ഭാര്യ മാതാവിനെ തലയ്ക്കടിച്ചു കൊന്നു. സംഭവത്തിൽ പ്രതി അബ്ബാസ് ഷെയ്ക്കിനെ പൊലീസ് അറസ്റ്റുചെയ്തു. മുംബൈയിലാണ് സംഭവം.
മോഷണക്കുറ്റത്തിന് പൂനെ യെർവാഡ ജയിലിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന്റെ പിറ്റേ ദിവസമാണ് ക്രൂരമായ ഈ കൊലപാതകം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയിൽ മാേചിതനായ ഇയാൾ ഭാര്യാമാതാവിന്റെ വീട്ടിലെത്തി ഭാര്യയുടെ വിലാസം നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ, അവർ അതിന് തയ്യാറായില്ല. ഇതോടെ ഇരുവരും രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടു.
കലികയറിയ അബ്ബാസ് സമീപത്തുണ്ടായിരുന്ന ടൈൽസ് കൊണ്ട് അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു.
അടിയേറ്റ അവർ തൽക്ഷണം മരിച്ചു. മരണം ഉറപ്പാക്കാൻ നിരവധി തവണയാണ് അടിച്ചത്. തുടർന്ന് സമീപത്തുളള ഒരു ഹോട്ടലിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി 3,000 രൂപയും മദ്യവും തട്ടിയെടുത്തശേഷം പൂനെയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.