
സ്വന്തം ലേഖകൻ
കോട്ടയം: കുമ്മനം സ്വദേശിയായ മധ്യവയസ്കനെ കാണ്മാനില്ല. കുമ്മനം കാളിക്കാട്ട് വീട്ടിൽ രാധാകൃഷ്ണനെ(52)യാണ് 06/05/2021 രാത്രി 9 മുതൽ കാണാതായത്.
കാണാതാകുമ്പോൾ കാവി മുണ്ടായിരുന്നു വേഷം. ഷർട്ട് ധരിച്ചിട്ടുണ്ടായിരുന്നില്ല.
മാനസിക അസ്വാസ്ഥ്യമുള്ള രാധാകൃഷ്ണൻ പതിവായി പുകവലിക്കുമായിരുന്നുവെന്നും കാണാതാകുന്ന ദിവസം കടകൾ അടഞ്ഞു

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിടന്നതിനാൽകിടക്കുന്നതിനാൽ ബീഡി അന്വഷിച്ചു ദൂരെ പോയതാകാം എന്നുമാണ് ബന്ധുക്കളുടെ നിഗമനം.
കാണാതായ ദിവസം വൈകിട്ട് തന്നെ കുമരകം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പിറ്റേ ദിവസം പരാതി നൽകുകയും ചെയ്തുവെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു വിവരവും ലഭിച്ചിട്ടില്ല.
സമീപവാസിയായ ഓട്ടോ ഡ്രൈവർ രാധാകൃഷ്ണന്റെ രൂപ സാദൃശ്യമുള്ള ആളെ ചിങ്ങവനം പരിസരത്ത് കണ്ടതായി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
രാധാകൃഷ്ണനെ കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറുകളിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക…9446125897,9446196342,9497667131