കുറ്റ്യാടിയിൽ നിന്നും മോഷ്ടിച്ച ബസുമായി കുമരകത്തേയ്ക്ക്: പൊലീസിന്റെ ലോക്ക് ഡൗൺ പരിശോധനയിൽ മോഷ്ടാവ് കുടുങ്ങി; ബസും പിടിച്ചെടുത്തു

കുറ്റ്യാടിയിൽ നിന്നും മോഷ്ടിച്ച ബസുമായി കുമരകത്തേയ്ക്ക്: പൊലീസിന്റെ ലോക്ക് ഡൗൺ പരിശോധനയിൽ മോഷ്ടാവ് കുടുങ്ങി; ബസും പിടിച്ചെടുത്തു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് രണ്ടാം തരംഗം പരിധി വിടുകയും, ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തിട്ടും മോഷ്ടാക്കൾക്കു വ്ിശ്രമമില്ല. കുറ്റ്യാടിയിൽ നിന്നും മോഷ്ടിച്ചെടുത്ത സ്വകാര്യ ബസ് മോഷ്ടിച്ച് കൊണ്ടു വന്ന വഴിയിൽ തന്നെ പൊലീസ് പിടിച്ചെടുത്തു. കുമരകം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്തത്.

മോഷ്ടിച്ച ബസുമായി മൂന്നു ജില്ലകൾ കടന്നു വന്ന കൊയിലാണ്ടി ചെറുകൊല്ലി മിത്തൽ ബിനൂപ് (30) ആണ് കുമരകം പൊലീസിന്റെ പിടിയിലായത്. ലോക്ഡൗണിന്റെ ഭാഗമായി കവണാറ്റിൻ കരയിൽ ഞായറാഴ്ച്ച രാവിലെ പൊലിസ് നടത്തിയ പരിശോധനയിലാണ് മോഷ്ടിച്ചെടുത്ത ബസുമായി വന്ന മോഷ്ടാവ് കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷ്ടിച്ചെടുത്ത ബസ് കുമരകത്ത് പൊലീസ് പരിശോധന നടത്തിയപ്പോൾ, റാന്നിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടു പോകുന്നതിനായി പോകുകയാണ് എന്നാണ് വിശദീകരിച്ചത്. എന്നാൽ, ഇതിന് ആനുപാതികമായ രേഖകളൊന്നും ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. സംശയം തോന്നിയ പോലിസ് കൂടുതൽ ചോദ്യം ചെയ്തതോടെ മോഷ്ടിച്ച് കൊണ്ടുവരുകയാണെന്ന് മനസ്സിലായി. തുടർന്ന് പോലിസ് വാഹനത്തിന്റെ ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മോഷണം പോയ വിവിരം ഉടമ അറിയുന്നത്.

കെ.എൽ.18 ക്യു 1107 നമ്പറിലുള്ള പീ.പീ എന്ന ബസ്സ് ലോക് ഡൗണിനെ തുടർന്ന് കുറ്റ്യാടി ബസ്റ്റാന്റിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. കുമരകം ഇൻസ്‌പെക്ടർ വി.സജികുമാർ, എസ് ഐ.എസ് സുരേഷ്, സി പി ഒ മാരായ അനീഷ്, ബാഷ് എന്നിവർ ചേർന്നാണ് ബസ്സ് പിടികൂടിയത്.നേരത്തെ ബാറ്ററി മോഷണമടക്കമുള്ള കേസുകളിൽ പ്രതിയാണ് പിടിയിലായ ബിനൂപ് പ്രതിയെ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പൊലീസിന് കൈമാറും.