സര്പ്പദംശനമേല്ക്കുന്നത് സ്ഥിരമായി സ്വപ്നം കാണുന്നു; ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരം പാമ്പിന് മുന്നില്‍ നാവ് നീട്ടി പൂജ; നാവില്‍ അണലികടിയേറ്റ 54 കാരന്റെ നാവ് മുറിച്ചുമാറ്റി
സ്വന്തം ലേഖകന്‍
ചെന്നൈ: ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം നാഗപൂജ നടത്തിയ അന്പത്തിനാലുകാരന്റെ നാവില്‍ പാമ്പ് കടിച്ചു. തമിഴ്നാട് ഈറോഡിലാണ് സംഭവം. കര്‍ഷകനായ രാജയ്ക്കാണ് അണലിയുടെ കടിയേറ്റത്. ആശുപത്രിയിലെത്തിച്ച ഇയാളുടെ നാവ് പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു.
രാജ സ്ഥിരമായി പാമ്പ് കടിയേല്‍ക്കുന്നത് ദുഃസ്വപ്നം കാണാറുണ്ടായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം തേടിയാണ് രാജ ജോത്സ്യനെ സമീപിച്ചത്. നാഗപൂജ നടത്താനായിരുന്നു ജോത്സ്യന്റെ നിര്‍ദേശം. ഇതിനായി സര്പ്പമുള്ള ഒരു കാവും അയാള്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് സര്പ്പത്തിന് മുന്നില്‍ നാവ് പുറത്തേക്ക് നീട്ടിയായിരുന്നു പൂജ. ഇതിനിടെ നൊടിയിടയില്‍ അണലി രാജയുടെ നാവിന് കടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടിയേറ്റ് ബോധക്ഷയം സംഭവിച്ച അദ്ദേഹത്തെ കാവിലെ പൂജാരിയാണ് ആശുപത്രിയിലെക്കെത്തിച്ചത്. നാവില്‍നിന്ന് കടുത്ത രക്തസ്രാവത്തോടെയാണ് രാജയെ ആശുപത്രിയിലെത്തിച്ചത്. വിഷം സാരമായി നാക്കിനെ ബാധിച്ചതായും ജീവന് രക്ഷിക്കുന്നതിന് വേണ്ടി നാവ് മുറിച്ചുമാറ്റിയതായും അദ്ദേഹം പറഞ്ഞു.