സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിച്ചു; കർഷക പ്രതിഷേധ വേദിയിൽ ബാരിക്കേഡിൽ കൈത്തണ്ട മുറിച്ച് കെട്ടിത്തൂക്കിയ നിലയിൽ യുവാവിന്റെ മൃതദേഹം

Spread the love

സ്വന്തം ലേഖകൻ

ന്യുഡൽഹി: സിംഗു അതിർത്തിയിലെ കർഷക പ്രതിഷേധ വേദിയിൽ കൈത്തണ്ട മുറിച്ച് കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി. കർഷക സമരപന്തലിൽ സമീപത്തെ പോലീസ് ബാരിക്കേഡിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് രക്തം താളം കെട്ടിയ നിലയിൽ കാണാം.

സിഖ് ഗ്രൂപ്പായ നിഹാങ്‌സാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ആളുകൾ യുവാവിനെ കൊലപ്പടുത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെ പ്രദേശത്ത് കർഷകരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉയർന്നു. പോലീസ് സ്ഥലത്തെത്തി കർഷകർ തടയുകയും ചെയ്തു. പിന്നീട് പോലീസ് മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 35കാരനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് കർഷകരുടെ ആരോപണം.