video
play-sharp-fill

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Spread the love

കുറ്റ്യാടി: കടന്നല്‍ കുത്തേറ്റ് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു. മരുതോങ്കര തൂവാട്ടപൊയില്‍ രാഘവന്‍ ആണ് മരിച്ചത്.

ഫെബ്രുവരി 23നാണ് രാഘവന് കടന്നല്‍ കുത്തേറ്റത്. മരുതോങ്കര കോതോട്ടെ തൊഴിലുറപ്പ് തൊഴിലിടത്തില്‍ തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ പരിസരവാസിയായ രാഘവനെയും കടന്നലുകള്‍ അക്രമിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നു രാവിലെയാണ് മരണം. വീട്ടിലെ വളര്‍ത്തുനായയ്ക്കും അന്നേ ദിവസം കടന്നല്‍ കുത്തേറ്റു ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ഉഷ. മക്കള്‍: ഉദയന്‍, രാജിഷ. മരുമകന്‍: മനീഷ്. സഹോദരങ്ങള്‍: രാജന്‍ കോതോട്, മോഹനന്‍ വയനാട്, മൈഥിലി വയനാട്.