
വീടിന് തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് പോകുന്നതിനിടെ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു
കാസർകോട്: സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. ചീമേനി മുഴക്കോത്ത് സ്വദേശി വലിയപൊയിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ വീടിന് സമീപത്ത് വച്ചാണ് സൂര്യാഘാതമേറ്റത്.
വീടിന് തൊട്ടടുത്തെുള്ള മകന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് , കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് . 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെയും പകല്‍ താപനില സാധാരണയെക്കാള്‍ മൂന്നു ഡിഗ്രിവരെ ഉയരും.
Third Eye News Live
0