തിരുവല്ലയിൽ കരിക്ക് കച്ചവടക്കാരനെ കടയുടെ മുൻപിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

പത്തനംതിട്ട : തിരുവല്ല ടൗണിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.

തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചൻ ആണ് മരിച്ചത്.

തിരുവല്ല – ചെങ്ങന്നൂർ റോഡില്‍ ഇയാള്‍ നടത്തിവരുന്ന കരിക്ക് കടയുടെ മുൻപിൽ കസേരയില്‍ ഇരുന്ന് മേശയിലേക്ക് തലവെച്ച രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 7 മണിയോടെ എതിർവശത്തുള്ള ഹിന്ദുസ്ഥാൻ പെട്രോള്‍ പമ്ബിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

തുടർന്ന് സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ ദുരൂഹതയില്ല എന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.