തിരുവല്ലയിൽ പുല്ലരിയാൻ പോയയാൾ ഷോക്കേറ്റ് മരിച്ചു ; പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നുമാണ് ഷോക്കേറ്റത്

Spread the love

പത്തനംതിട്ട : തിരുവല്ല മേപ്രാലിൽ പുല്ലരിയാൻ പോയയാൾ ഷോക്കേറ്റ് മരിച്ചു. പൊട്ടിവീണ വൈദ്യുതലൈനിൽ നിന്നും വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി (48)ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം.

മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപം പൊട്ടിവീണു കിടന്ന വൈദ്യുതലൈനിൽനിന്നും ആണ് റെജിക്ക് വൈദ്യുതാഘാതമേറ്റത്. രാവിലെ ആറുമണിക്ക് വള്ളത്തിൽ പുല്ലരിയാൻ പോയ റെജി ഏറെനേരമായും വീട്ടിൽ മടങ്ങി എത്താത്തതിനാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group