play-sharp-fill
സുഹൃത്തുക്കൾക്കൊപ്പം ടെറസില്‍ സംസാരിച്ചു നിൽക്കവെ അബദ്ധത്തില്‍ കാൽതെന്നി താഴേക്ക് വീണു ;  യുവാവിന് ദാരുണാന്ത്യം

സുഹൃത്തുക്കൾക്കൊപ്പം ടെറസില്‍ സംസാരിച്ചു നിൽക്കവെ അബദ്ധത്തില്‍ കാൽതെന്നി താഴേക്ക് വീണു ; യുവാവിന് ദാരുണാന്ത്യം

മൈസൂർ : ഫ്ലാറ്റില്‍ നിന്നു വീണ് മലപ്പുറം തിരൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. തിരൂർ മംഗലം വളപ്പില്‍ മേപ്പറമ്ബത്ത് മുജീബ് റഹ്മാൻ-സുലൈഖ ദമ്ബതികളുടെ മകൻ റബിൻ ഷാ മുസവ്വിർ (25) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11.30ഓടെയാണ് അപകടം. ശാന്തിനഗറിലെ സുഹൃത്തിന്റെ ഫ്ലാറ്റിലെ ടെറസില്‍ സംസാരിച്ചുനില്‍ക്കവേ അബദ്ധത്തില്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റും സി.എം.എ പരിശീലകനുമായ മുസവ്വിർ ബംഗളൂരുവില്‍ പരിശീലനം നല്‍കാനായാണ് സുഹൃത്തായ അഫ് ലഹിനൊപ്പം ശനിയാഴ്ച നാട്ടില്‍നിന്ന് ബൈക്കില്‍ പുറപ്പെട്ടത്.

നേരം വൈകിയതോടെ മൈസൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റില്‍ തങ്ങാൻ തീരുമാനിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാം നിലയിലെ ടെറസില്‍ സംസാരിച്ച ശേഷം റൂമിലേക്ക് മടങ്ങാൻ എഴുന്നേല്‍ക്കുന്നതിനിടെ കാല്‍തെന്നി ടെറസില്‍നിന്ന് വീഴുകയായിരുന്നു. വീഴ്ചക്കിടെ രണ്ടാം നിലയിലെ വാട്ടർടാങ്കില്‍ തലയിടിച്ചത് ഗുരുതര പരിക്കിനിടയാക്കി. പുലർച്ച രണ്ടോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പിതാവ് വി.എം. മുജീബ് റഹ്മാൻ പടിഞ്ഞാറെക്കര ജി.യു.പി സ്കൂള്‍ പ്രഥമാധ്യാപകനാണ്. മാതാവ് സുലൈഖ മംഗലം അക്ഷയകേന്ദ്രം ജീവനക്കാരിയാണ്. സഹോദരങ്ങള്‍: റെജിന്‍ഷ റഹ്മാന്‍, റെന മറിയം (ഇരുവരും ബി.ടെക് വിദ്യാർഥികള്‍).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം എ.ഐ.കെ.എം.സി.സി മൈസൂരു ഭാരവാഹികളായ സാഹിര്‍, അന്‍വര്‍, അബ്ദുല്ലത്തീഫ്, മൊയ്തീന്‍, ആന്ധ്ര കെ.എം.സി.സി സെക്രട്ടറി നാസര്‍സമദ് എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു.