video
play-sharp-fill
ചങ്ങനാശ്ശേരിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു ; ട്രാക്കിനു സമീപത്തു നിന്നു കണ്ടെത്തിയ ഫോണിലേക്ക് യുവാവിൻ്റെ അമ്മ വിളിച്ചതോടെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്

ചങ്ങനാശ്ശേരിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു ; ട്രാക്കിനു സമീപത്തു നിന്നു കണ്ടെത്തിയ ഫോണിലേക്ക് യുവാവിൻ്റെ അമ്മ വിളിച്ചതോടെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്

ചങ്ങനാശ്ശേരി : ട്രെയിനില്‍ നിന്നു വീണ് യുവാവ് മരിച്ചു. എറണാകുളം ചേരാനല്ലൂര്‍ തൈക്കാവ് ലിങ്ക് റോഡില്‍ ഇലഞ്ഞേരി വീട്ടില്‍ മൈക്കിളിന്റെ മകന്‍ ആന്റണി മൈക്കിള്‍ (സച്ചു32) ആണ് മരിച്ചത്.

ട്രാക്കിനു സമീപത്തു നിന്നു കണ്ടെത്തിയ ആന്റണിയുടെ ഫോണിലേക്ക് അമ്മ വിളിച്ചതോടെയാണു പൊലീസ് ആളെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച രാത്രി 7ന് ചങ്ങനാശേരി വടക്കേക്കര റെയില്‍വേ ട്രാക്കിനു സമീപമാണ് യുവാവിനെ കണ്ടെത്തിയത്.

എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന ട്രെയിനില്‍ നിന്നു വീഴുകയായിരുന്നുവെന്നു പൊലീസ്. ട്രാക്കിനു വളവുള്ള ഭാഗമായതിനാല്‍ ഡോര്‍ വന്ന് ശരീരത്തില്‍ തട്ടിയോ അല്ലെങ്കില്‍ നിയന്ത്രണം നഷ്ടമായോ വീണതാകാമെന്നാണു പൊലീസിൻ്റെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ബുധനാഴ്ച്ച ചേരാനല്ലൂര്‍ സെന്റ് ജയിംസ് പള്ളിയില്‍. അമ്മ: എമില്‍ഡ. സഹോദരി: മോനിക്ക.