
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസ് ജീപ്പിൽ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് മരിച്ചത്.
കുടുംബകലഹത്തിനു തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പിൽ നിന്ന് ചാടിയത്. നാല് ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
മാർച്ച് 17 നാണ് സംഭവം നടന്നിരുന്നത്. ഇഞ്ചിക്കലിൽ വെച്ച് വണ്ടിയിൽ നിന്ന് ചാടിയതാണെന്നാണ് പൊലീസ് വീട്ടുകാരെ അറിയിച്ചിരുന്നത്. കുടുംബ കലഹത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് വീട്ടിലേക്ക് വിട്ടയിച്ചിരുന്നെങ്കിലും ബോധം തെളിഞ്ഞ ശേഷം വീട്ടിൽ നിർത്താമെന്ന് കുടുംബം അറിയിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് നാലുപൊലീസുകാർ ചേർന്ന് ജീപ്പിൽ ഇയാളെ കൊണ്ടുപോകുകയായിരുന്നു. അപ്പോഴാണ് അപകടം നടന്നത്. തുടർന്ന് ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്.
എന്നാൽ പൊലീസ് മർദനത്തെ തുടർന്നാണ് സനോഫർ ജീപ്പിൽ നിന്ന് ചാടിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. മർദനമേറ്റ പാടുകൾ സനോഫറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ വക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു.



