Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ചങ്ങനാശേരിയിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു.

ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തൻപറമ്പിൽ പരേതരായ പി ജെ തോമസ് (കുഞ്ഞാമാച്ചന്) ത്രേസ്യാമ്മ തോമസ് ദമ്പതികളുടെ മകന് ടോണി തോമസ് (57) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച പകല് മൂന്ന് മണിയോടെ കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്‌ആര്ടിസി സൂപ്പര് ഫാസ്റ്റ് ബസില് ചങ്ങനാശേരി സ്റ്റാൻഡിൽ വന്നിറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ബസില്‍നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത് കൂടി പോയ തിരുവനന്തപുരം – കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയിലേക്ക് വീണാണ് അപകടം.

വർഷങ്ങളായി ചങ്ങനാശേരിയിൽ എവർഗ്രീന് എന്ന സ്ഥാപനം നടത്തി ഡെക്കറേഷന് ജോലികള് ചെയ്തുവരികയായിരുന്നു. ഡെക്കറേഷന് ജോലിയുമായി ബന്ധപ്പെട്ട് പുറത്തു പോയി മടങ്ങി വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. അപകട ശേഷം ചങ്ങനാശേരി ഫയര്‍ഫോഴ്സ് ബസ്സ്റ്റാന്‍ഡ് ശുചീകരിച്ചു

ചങ്ങനാശേരി താലൂക്ക് ജനറല് ആശുപത്രിയില് പ്രാഥമിക നടപടികള് പൂർത്തീകരിച്ചതിന് ശേഷം മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച കോട്ടയം മെഡിക്കല് കോളേജില് പോസ്റ്റുമോര്ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. ഭാര്യ: റാണി ടോണി. മക്കള്: റൂണ ട്രീസ ടോണി, ട്രിജോ ടോം ടോണി (ഇരുവരും ദുബൈയില്).