ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു ; ആദ്യ കൺമണിയെ കാണാൻ കഴിയാതെ അർഷക്ക്

Spread the love

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി അർഷക്ക് (29) ആണ് മരിച്ചത്. സല്‍മാനിയ ആശുപത്രിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

നാല് ദിവസം മുമ്ബാണ് ബൈക്ക് അപകടത്തില്‍പെട്ടത്. ഹമദ് ടൗണില്‍ ഭക്ഷണ
ശാലയില്‍ ജോലിയിലിരിക്കെയാണ് അത്യാഹിതം നടന്നത്. ഒന്നര വർഷം മുമ്ബാണ് വിവാഹം കഴിഞ്ഞത്. അഞ്ചു മാസം പ്രായമായ ആദ്യ കണ്‍മണിയെ കാണാൻ ഉടനെ നാട്ടില്‍ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് സാമൂഹ്യ മേഖലയിലുള്ളവരും സുഹൃത്തുക്കളും സല്‍മാനിയ മെഡിക്കല്‍ സെൻ്ററിലെ അത്യാഹിത വിഭാഗത്തില്‍ സന്ദർശനം നടത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതടക്കമുള്ള പ്രവർത്തനങ്ങള്‍ക്ക് ബഹ്‌റൈൻ കെഎംസിസി മയ്യത്തു പരിപാലന കമ്മിറ്റി നേതൃത്വം കൊടുത്തു.