video
play-sharp-fill
സുഹൃത്തിന് വായ്പയെടുക്കുന്നതിനായി ജാമ്യം നിന്നു ; കുടിശിക വരുത്തിയതോടെ വായ്പ എടുത്തയാളുടെ വീട്ടിലെത്തി യുവാവ് ആത്മഹത്യ ചെയ്തു

സുഹൃത്തിന് വായ്പയെടുക്കുന്നതിനായി ജാമ്യം നിന്നു ; കുടിശിക വരുത്തിയതോടെ വായ്പ എടുത്തയാളുടെ വീട്ടിലെത്തി യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : വായ്പാ കുടിശിക വരുത്തിയതിനെ തുടർന്ന് ജാമ്യക്കാരൻ ജീവനൊടുക്കി. ചെമ്ബൂർ സ്വദേശി ഷാജി (48) ആണ് തൂങ്ങി മരിച്ചത്.

വെള്ളറട സ്വദേശി അനില്‍കുമാറിൻ്റെ വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

അനില്‍ കുമാറിന് വായ്പയെടുക്കുന്നതിനായി ഷാജി ജാമ്യം നിന്നിരുന്നു. 8ലക്ഷം രൂപയ്ക്കാണ് ഷാജി ജാമ്യക്കാരാനായി നിന്നത്. എന്നാല്‍ അനില്‍കുമാർ വായ്പ കുടിശിക വരുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെ തുടർന്നാണ് അനില്‍ കുമാറിന്റെ വീട്ടിലെത്തി രണ്ടാമത്തെ നിലയില്‍ ഷാജി ജീവനൊടുക്കിയത്. ലോക്കല്‍ ഫണ്ട് ഓഡിറ്റിലെ ജീവനക്കാരനാണ് ഷാജി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.