
സ്വന്തം ലേഖകൻ
ബെംഗളൂരു: വിജയനഗര്‍ ജില്ലയിലെ കുഡ്ലിഗിയില്‍ വധുവിനെ കിട്ടാത്തതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ബി. മധുസൂദന്‍ (26) ആണ് മരിച്ചത്. അടുത്തിടെ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മൂന്നു വിവാഹാലോചനകളും മുടങ്ങിപ്പോയി.
പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങള്‍ മുടങ്ങിയതെന്ന് ആരോപണമുണ്ട്.പലതവണ ശ്രമിച്ചിട്ടും വിവാഹം നടക്കാത്തതിനാല്‍ യുവാവ് നിരാശയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുക്കള്‍ ഇടപെട്ട് യുവാവിനെ മദ്യപാനശീലത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞദിവസം വിഷംകഴിച്ച യുവാവ് വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു.