
സ്വന്തം ലേഖകൻ
കൊല്ലം: പൊറോട്ടയും ബീഫും കടം നൽകാതിരുന്നതിനെ തുടർന്ന് ഭക്ഷണ സാധനങ്ങളിൽ മണ്ണ് വാരിയിട്ടതായി പരാതി. എഴുകോണിലെ അക്ഷരാ ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിന് സമീപം കെ എസ് നിവാസിലെ അനന്തു(33)വിനെ കൊല്ലം എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്‌തു.
മാറനാട് സ്വദേശികളായ രാധയും മകൻ തങ്കപ്പനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. ഹോട്ടലിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് കറിയും കടമായി ആവശ്യപ്പെട്ടു. എന്നാൽ മുൻപ് വാങ്ങിയതിന്റെ പണം തരാതെ ഇനി കടമായി ഭക്ഷണം തരില്ലെന്ന് പറഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടയുടമ രാധയെ ദേഹോപദ്രവം ചെയ്യുകയും പുറത്തേക്കിറങ്ങി മണ്ണു വാരികൊണ്ടു വന്ന് പൊറോട്ടയിലും പാകം ചെയ്‌തു വെച്ചിരുന്ന കറിയും ഇടുകയായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതിക്രമം നടത്തിയ അനന്തു.