video
play-sharp-fill
തൃശ്ശൂരിൽ തുണിക്കടയുടമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു..! ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിൽ; പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

തൃശ്ശൂരിൽ തുണിക്കടയുടമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു..! ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിൽ; പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂർ കുന്നത്തങ്ങാടിയിൽ തുണിക്കടയിൽ കയറിയ അക്രമി കടയുടമയായ സ്ത്രീയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. പരിക്കേറ്റ അരിമ്പൂർ സ്വദേശി രമയെ(53) തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ തലയിൽ പത്തിലധികം തുന്നലുകളുമായി ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ അക്രമത്തിന് പിന്നിലെ കാരണം വ്യക്തമാകും.

അതേസമയം തൃശൂർ അവണൂരിൽ ​ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. ശശീന്ദ്രന്റെ ഭാര്യയെയും അമ്മയെയും വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്.