
കോഴിക്കോട് : മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യത്തെ കേസ് കോഴിക്കോട് താമരശേരി കോടതിയില്‍. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
യുവതിയെ മൂന്നു തവണ തലാഖ് ചെയ്ത് ഉസാം ഒഴിവാക്കുകയായിരുന്നു. യുവതിക്ക് ജീവിതച്ചെലവ് നൽകാൻ പോലും ഇയാൾ തയാറായില്ല. തുടർന്നാണ് പരാതിയുമായി യുവതി കോടതിയെ സമീപിച്ചത്. തുടർന്ന് കേസിൽ വാദം കേട്ട കോടതി ഉസാമിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. മുസ്‍ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group