പോലീസ് ജീപ്പ് കണ്ട് പരുങ്ങി വിദ്യാർത്ഥി, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 90 ഗ്രാം കഞ്ചാവ് ;  പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം വിൽപ്പനയ്ക്കായി കഞ്ചാവ് ഏൽപ്പിച്ച യുവാവിനെ പിടികൂടി തലയോലപ്പറമ്പ് പോലീസ്

Spread the love

കോട്ടയം : പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം വിൽപ്പനയ്ക്കായി കഞ്ചാവ് ഏൽപ്പിച്ച യുവാവ് അറസ്റ്റിൽ.

വെള്ളൂർ വടകര മൂലയിടത്ത് വീട്ടിൽ വിപിൻദാസ്( 24 വയസ്സ്) ആണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.

ജൂൺ പതിനൊന്നാം  തീയതി വൈകിട്ട് ഏഴുമണിയോടെ തോന്നയ്ക്കൽ വടകര റോഡിൽ പയ്യപ്പള്ളി ഭാഗത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത ഒരു കുട്ടി പോലീസ് വാഹനം കണ്ടു പരുങ്ങുകയും പാന്റിന്റെ പോക്കറ്റിൽ നിന്നും എന്തോ പുറത്തേക്ക് എടുക്കുകയും ചെയ്തു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കണ്ട് സംശയം തോന്നിയ പോലീസ്  പരിശോധിച്ചപ്പോൾ കുട്ടിയുടെ പോക്കറ്റിൽ നിന്ന് എടുത്ത പൊതിയിൽ  കഞ്ചാവ് ആണെന്ന് മനസ്സിലാക്കുകയും ഇതിനെ കുറിച്ച് ചോദ്യം ചെയ്തതിൽ ഈ വസ്തു പ്രതിയായ വിപിൻദാസ് വിൽപ്പനയ്ക്കായി ഏൽപ്പിച്ചതാണെന്ന് കുട്ടി പറയുകയുമായിരുന്നു.

90 ഗ്രാം കഞ്ചാവാണ് കുട്ടിയിൽ നിന്ന് കണ്ടെത്തിയത്, ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ തലയോലപ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.