video
play-sharp-fill
നിലമ്പൂരിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ് ; പിടിയിലായത് മറ്റൊരു മോഷണ വസ്തു വിൽപ്പന നടത്താനായി കോഴിക്കോട് എത്തിയപ്പോൾ

നിലമ്പൂരിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ് ; പിടിയിലായത് മറ്റൊരു മോഷണ വസ്തു വിൽപ്പന നടത്താനായി കോഴിക്കോട് എത്തിയപ്പോൾ

നിലമ്പൂർ : ഹോട്ടലിനു സമീപം നിറുത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷണം പോയ സംഭവത്തില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍.

തൃശ്ശൂർ ആമ്ബല്ലൂർ വെണ്ടൂർ സ്വദേശി മേലേപുത്തൂർ വീട്ടില്‍ ആഞ്ജലിൻ പ്രിൻസിനെയാണ്(27) എസ്.ഐ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. ജൂലായ് 24ന് രാവിലെ 11ഓടെയാണ് കേസിനാസ്പദമായ സംഭവം.

മയ്യന്താന്നി സ്വദേശി അജയദാസ് മുക്കട്ടയിലുള്ള തന്റെ ഹോട്ടലിനു സമീപം നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച സ്‌കൂട്ടറില്‍ കറങ്ങി നടന്ന് തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി കളവുകള്‍ നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പ്രതി മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍ക്കാനായി എസ്.എം സ്ട്രീറ്റില്‍ എത്തിയപ്പോള്‍ കോഴിക്കോട് ടൗണ്‍ പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു. സീനിയർ സി.പി.ഒ പ്രിൻസ്, സി.പി.ഒ ഉജേഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു