ആനയെ കെട്ടുന്നത് സംബന്ധിച്ച് തർക്കം; അയൽവാസിയായ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഇരുകാലുകളുടെയും കുഴിഞരമ്പ് വെട്ടിപ്പരിക്കേൽപ്പിച്ചു; ഒരു വർഷത്തോളം ഒളിവിലായിരുന്ന പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ആനയെ കെട്ടുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിയ ശേഷം ഒരു വർഷത്തോളം ഒളിവിലായിരുന്ന പ്രതി പിടിയിൽ. കൊട്ടിയം കൊട്ടുമ്പുറം പള്ളിക്കുസമീപം ചിറക്കര പുത്തൻവീട്ടിൽ കുട്ടാപ്പി എന്ന അഭിലാഷി (40)നെയാണ് അറസ്റ്റ് ചെയ്തത്. വെൺമണിച്ചിറ ജയചന്ദ്രവിലാസത്തിൽ ജയചന്ദ്രനെയാണ് വീട്ടിൽനിന്നു വിളിച്ചിറക്കി ഇരുകാലുകളുടെയും കുഴിഞരമ്പ് നോക്കി വെട്ടിപ്പരിക്കേൽപ്പിച്ചത്.

2020 ഡിസംബർ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. ആനയെ കെട്ടുന്നതുസംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതി കൊട്ടിയത്ത് മടങ്ങിയെത്തിയതായി സിറ്റി പോലീസ് കമ്മിഷണർ ടി.നാരായണന് ലഭിച്ച വിവരത്തെത്തുടർന്നാണ് അറസ്റ്റ്. ഇയാളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group