സോപ്പ് വാങ്ങാനെത്തിയ പന്ത്രണ്ടുവയസുകാരിയെ കടയ്ക്കുള്ളിലേക്ക് പിടിച്ചുകയറ്റി ലൈംഗികാതിക്രമം ; പത്തനംതിട്ടയിൽ അമ്പത്തിയാറുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: സോപ്പ് വാങ്ങാനെത്തിയ കുട്ടിയെ കടയ്ക്കുള്ളിൽ പിടിച്ചുകയറ്റി ലൈംഗികാതിക്രമം കാണിച്ച അമ്പത്തിയാറുകാരൻ അറസ്റ്റിൽ. ചെങ്ങന്നൂർ പാണ്ടനാട് വൻമഴി വാഴത്തറയിൽ മെഴുവേലി പത്തിശ്ശേരി പ്രദീപ്‌ ഭവനം ഉത്തമൻ വി ടി (56) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്.

മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുന്നതിനെ തുടർന്ന് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന 12 വയസ്സുകാരിയാണ് അക്കരമത്തിന് ഇരയായത്. വെക്കേഷൻ കാലത്ത് അമ്മയുടെ വീട്ടിലാണ് പെൺകുട്ടി താമസിച്ചുവന്നിരുന്നത്. അമ്മയുടെ വീടിനു സമീപമുള്ള പ്രതിയുടെ ഭാര്യാമാതാവിന്റെ കടയിൽ വച്ചാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോപ്പ് വാങ്ങാനെത്തിയ കുട്ടിയെ കടയ്ക്കുള്ളിൽ പിടിച്ചുകയറ്റി ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്.കോഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്ററിൽ കഴിഞ്ഞുവരുന്നതായി വിവരം ലഭിച്ചപ്പോൾ, വനിതാ പോലീസ് അവിടെയെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിക്കുകയും കോടതിയിൽ അപേക്ഷ നൽകി മൊഴി എടുപ്പിക്കുകയും ചെയ്തു.

പ്രതിയെപ്പറ്റി നടത്തിയ വിശദമായ അന്വേഷണത്തിൽ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. കുട്ടിയെ ഫോണിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു