
റോഡിലൂടെ നടന്നുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചു ; സ്വകാര്യ ഭാഗങ്ങളിലടക്കം കയറിപ്പിടിച്ചതായി പരാതി; തിരുവനന്തപുരത്ത് മധ്യവയസ്കൻ പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയിലായി. കരകുളം സ്വദേശിയായ സാബു (50) നെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്. വഴിയേ നടന്നു പോയ പെണ്‍കുട്ടിക്ക് നേരെയായിരുന്നു ഇയാളുടെ അക്രമം.
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം സാബു കയറിപ്പിടിക്കുകയായിരുന്നു. നിലവിളിച്ച് ഓടിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. അതിക്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് ഉടന്‍ തന്നെ സംഭവം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അരുവിക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു.