മുൻവിരോധം ; മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു

മുൻവിരോധം ; മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ചിങ്ങവനം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി മലകുന്നം ആനക്കുഴി പൊക്കം ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ടോമി ജോസ് (63) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അയൽവാസിയായ മധ്യവയസ്കനെ കഴിഞ്ഞദിവസം രാത്രി 8 മണിയോടുകൂടി ഇയാളുടെ വീടിന് സമീപം വച്ച് ആക്രമിക്കുകയായിരുന്നു.

റോഡിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കനെ സ്കൂട്ടറിൽ എത്തിയ ടോമി ജോസ് തടഞ്ഞു നിർത്തി ചീത്തവിളിക്കുകയും,തുടർന്ന് ഇയാളെ മർദ്ദിക്കുകയും,കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് മുഖത്തിനിട്ട് അടിക്കുകയുമായിരുന്നു. ഇയാൾക്ക് മധ്യവയസ്കനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ മധ്യവയസ്കനെ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്. ആർ, എസ്.ഐ സജീർ ഇ.എം, സി.പി.ഓ വിനയചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.