
സ്വന്തം ലേഖകൻ
തൃപ്പൂണിത്തുറ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. പള്ളുരുത്തി പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് അഫ്താബ് ഷേഖി(20)നെയാണ് അറസ്റ്റ് ചെയ്തത്. ഹില്‍പാലസ് പൊലീസ് പിടികൂടിയത്.
2022 ഡിസംബറില്‍ പ്രതി പെണ്‍കുട്ടിയെ വശീകരിച്ച് തൃപ്പൂണിത്തുറയിലുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടു പോയി പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹില്‍പാലസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എച്ച് സമീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എ. പ്രദീപ്, രാജീവ് നാഥ്, എ.എസ്.ഐ സന്തോഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസർമാരായ കെ.എസ്. ബൈജു, പോള്‍ മൈക്കിള്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



