play-sharp-fill
ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ മെഡിക്കല്‍ രംഗത്ത് ഡിപ്ലോമ കോഴ്‌സ് ആരംഭിക്കണമെന്ന് മമത ബാനര്‍ജി.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ലഭിക്കുന്നതിന് ഇത്തരമൊരു കോഴ്‌സ് ആരംഭിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ അവര്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറി എന്‍.എസ്. നിഗത്തോട് ആവശ്യപ്പെട്ടു.

ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ മെഡിക്കല്‍ രംഗത്ത് ഡിപ്ലോമ കോഴ്‌സ് ആരംഭിക്കണമെന്ന് മമത ബാനര്‍ജി.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ലഭിക്കുന്നതിന് ഇത്തരമൊരു കോഴ്‌സ് ആരംഭിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ അവര്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറി എന്‍.എസ്. നിഗത്തോട് ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

വൈദ്യശാസ്ത്രത്തില്‍ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കാനുള്ള നിര്‍ദ്ദേശവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്.
സംസ്ഥാനത്തെ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ‘കുറവ്’ നികത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മമത മുന്നോട്ട് വച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ലഭിക്കുന്നതിന് ഇത്തരമൊരു കോഴ്‌സ് ആരംഭിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ അവര്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറി എന്‍.എസ്. നിഗത്തോട് ആവശ്യപ്പെട്ടു.

എഞ്ചിനീയറിംഗിന് ഉള്ളത് പോലെ ഒരു ഡിപ്ലോമ കോഴ്‌സ് മെഡിസിനും ആരംഭിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് ആരോഗ്യ സെക്രട്ടറിയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അങ്ങനെയെങ്കില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോഴ്‌സിന് ചേരാന്‍ അവസരം ലഭിക്കും എന്ന് ‘ഉത്കര്‍ഷ് ബംഗ്ലാ’ അവലോകന യോഗത്തില്‍ മമത ബാനര്‍ജി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഗുലര്‍ എംബിബിഎസ് കോഴ്‌സിലൂടെ മെഡിക്കല്‍ ബിരുദധാരിയാകാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും എടുക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന മമത പറഞ്ഞു, എന്നാല്‍ ഒരു ഡിപ്ലോമ കോഴ്‌സ് ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് “ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ” സഹായകമാകും എന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. അഞ്ച് വര്‍ഷത്തെ പരിശീലന കാലയളവിന് ശേഷമാണ് ഇപ്പോള്‍ ഡോക്ടര്‍മാരെ ലഭിക്കുന്നത്. ഈ വര്‍ഷങ്ങളിലെല്ലാം അവര്‍ കഠിനമായി പഠിച്ച്‌ പരീക്ഷയെഴുതണം. കൂടാതെ അവര്‍ പഠിക്കുമ്ബോള്‍ തന്നെ അവരെ വിവിധ ആശുപത്രികളില്‍ ജൂനിയര്‍ ഡോക്ടര്‍മാരായി പ്രയോജനപ്പെടുത്തുന്നുമുണ്ട് മമത കൂട്ടിച്ചേര്‍ത്തു.

സീറ്റുകളുടെയും ആശുപത്രികളുടെയും രോഗികളുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതിനാല്‍ ഒരു ഡിപ്ലോമ കോഴ്‌സ് വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ച്‌ നമുക്ക് ആലോചിക്കണം. ഈ ഡോക്ടര്‍മാരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കാനാകുമെന്നും” ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. ഈ നിര്‍ദേശം പരിശോധിക്കാന്‍ നാലംഗ സമിതി രൂപീകരിക്കാന്‍ ആരോഗ്യ സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡിപ്ലോമ കോഴ്‌സിന് ചേരുന്നവരെ പരിശീലിപ്പിക്കാന്‍ മുതിര്‍ന്ന ഡോക്ടര്‍മാരെയും പ്രൊഫസര്‍മാരെയും ഏര്‍പ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. ബാനര്‍ജിയുടെ നിര്‍ദ്ദിഷ്ട ഡിപ്ലോമ കോഴ്‌സിന്റെ പഠനകാലം മൂന്ന് വര്‍ഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം പശ്ചിമ ബംഗാള്‍ ഡോക്‌ടേഴ്‌സ് ഫോറം (ഡബ്ല്യുബിഡിഎഫ്) സ്ഥാപക സെക്രട്ടറി ഡോ.കൗശിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തി. ഇത് ആഗോളതലത്തില്‍ പിന്തുടരുന്ന സംവിധാനത്തെ അട്ടിമറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ “ശാസ്ത്രീയ സമീപനം” സ്വീകരിച്ച്‌ ഈ പുതിയ നിര്‍ദ്ദേശം കൂടുതല്‍ പഠനവിധേയമാക്കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് എന്ന നിര്‍ദ്ദേശം ഒട്ടും ശാസ്ത്രീയമല്ല എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഓരോ വര്‍ഷവും നിരവധി ഡോക്ടര്‍മാര്‍ ബിരുദം നേടുന്നുണ്ടെന്നും ശരിയായ റിക്രൂട്ട്‌മെന്റ് പ്രക്രിയ വഴി ഒഴിവുകള്‍ നികത്തുന്നതിനും ഡോക്ടര്‍മാരുടെ ‘കുറവ്’ എന്ന പ്രശ്നം പരിഹരിക്കുന്നതിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.അതോടൊപ്പം മുതിര്‍ന്ന നഴ്സുമാരെ “സെമി ഡോക്ടര്‍” എന്ന നിലയ്ക്ക് ഉയര്‍ത്താന്‍ ഒരു നിയമം രൂപീകരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും ബാനര്‍ജി ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു

Tags :