
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ മമ്മൂട്ടി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോണ്‍വെന്റ് സ്കൂളിലെ 106-ാം നമ്പര്‍ പോളിങ് ബൂത്തിലെത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുള്‍ഫത്തും മമ്മൂട്ടിക്കൊപ്പം വോട്ട് ചെയ്യാനെത്തി.
ചെന്നൈയില്‍ നിന്ന് രാവിലെ കൊച്ചിയിലെത്തിയാണ് താരം വോട്ട് ചെയ്തത്. വോട്ട് ചെയ്യുന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് മമ്മൂട്ടി പറഞ്ഞു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


