മമ്മൂട്ടിയെ കാണണമെന്ന് വാശിപ്പിടിച്ച് കരഞ്ഞ് നാലുവയസുകാരി ; പീലിയേയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിച്ച് മമ്മൂട്ടിയും

സ്വന്തം ലേഖകൻ

കൊച്ചി : കേരളക്കര ഒന്നിച്ച് ആഘോഷിച്ച ഒന്നായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം. മെഗാസ്റ്റാറിന്റെ ജന്മദിനം ക്ഷണിക്കാത്തതിൽ വാശിപിടിച്ച് കരഞ്ഞ നാലു വയസുകാരി പീലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ തന്റെ കുട്ടി ആരാധികയായ നാലുവയസുകാരി പീലിയെന്ന ദുവയെ കുടുംബസമേതം വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മമ്മൂട്ടി. പീലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആ കുട്ടി ഏതെന്ന ചോദ്യവുമായി മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.

കുട്ടിയെ കണ്ടെത്തിയതോടെ കൊവിഡ് അൽപ്പം കുറഞ്ഞാൽ കുടുംബസമേതം കാണാമെന്ന മമ്മൂട്ടിയുടെ ഉറപ്പ് പീലിയുടെ കുടുംബത്തിന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം പെരിന്തൽമണയിൽ മമ്മൂട്ടി ഫാൻസ് അസോസയേഷന്റെ പ്രസിഡന്റായ തിരൂർക്കാട് സ്വദേശി ഹമീദലി പുന്നക്കാടന്റേയും സജിലയുടെയും മകളാണ് പീലി. മമ്മൂട്ടിയുടെ ജന്മദിനമെന്ന് വീട്ടിൽ പറഞ്ഞപ്പോഴാണ് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കുഞ്ഞു പീലി പൊട്ടിക്കരഞ്ഞത്. അച്ഛൻ ഫാൻസ് അസോസയേഷൻ പ്രസിഡന്റായതിനാൽ തന്നെ മമ്മൂട്ടിയുടെ വിശേഷങ്ങളും സിനിമകളും വീട്ടിൽ എപ്പോഴും ചർച്ചയും ആഘോഷവും ആണ്.

‘ഞാൻ മമ്മുക്കയുടെകടുത്ത ആരാധകൻ ആണ്. ഫാൻസ് അസോസിയേഷന്റെ ചുമതല ഒക്കെ ഉണ്ട്. രണ്ട് മൂന്ന് ദിവസം മുമ്ബ് മമ്മൂക്കയുടെ പിറന്നാളിന് ആശംസ നൽകി മോളെ കൊണ്ട് ഒരു വീഡയോ എടുത്തിരുന്നു. അത് കഴിഞ്ഞ് മമ്മൂക്കയുടെ പിറന്നാളിന്റെ അന്ന് ഞാനും ഭാര്യയും പുറത്ത് പോയിരുന്നു. തിരിച്ച് വന്നപ്പോൾ മോൾ കരുതി ഞങ്ങൾ മമ്മൂക്കയുടെ പിറന്നാൾ ആഘോഷത്തിന് പോയതാണ് എന്ന്. അവളെ കൂട്ടാതെ പോയതിന് ആയിരുന്നു കരഞ്ഞത്. ‘ എന്നാണ് ഹമീദലി പറയുന്നത്.

ഹമീദലി വീഡിയോ ഷെയർ ചെയ്തത് ഫാമിലി ഗ്രൂപ്പുകളിലാണ്.  പിന്നീട് വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.തുടർന്നാണ് സംഭവം മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെട്ടത് .