
സ്വന്തം ലേഖിക
കൊൽക്കത്ത: എല്ലാ ദിവസവും മുടങ്ങാതെ പാകിസ്താനെക്കുറിച്ച് പറയാൻ മോദിയെന്താ അവരുടെ അംബാസിഡറാണോയെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജചോദിച്ചു. കൊൽക്കത്തയിൽ നടന്ന പൗരത്വനിയമ ഭേദഗതിയ്ക്കെതിരായ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
‘ എന്തിനാണ് നിങ്ങൾ എല്ലായ്പ്പോയും നമ്മുടെ രാജ്യത്തെ പാകിസ്താനുമായി താരതമ്യം ചെയ്യുന്നത്. ഹിന്ദുസ്ഥാനെക്കുറിച്ച് സംസാരിക്കാൻ തയ്യാറാവണം. പാകിസ്താനെക്കുറിച്ച് ഞങ്ങൾക്ക് കേൾക്കണ്ട.ഞങ്ങൾ ഹിന്ദുസ്ഥാനെ സ്നേഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും പാകിസ്താനെക്കുറിച്ച് സംസാരിക്കുവാൻ അദ്ദേഹം അവരുടെ അംബാസിഡറാണോ’- മമത ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരെങ്കിലും എനിക്ക് ജോലിയില്ല, ഒരു ജോലി തരൂ എന്ന് പറഞ്ഞാൽ അവരോട് പാകിസ്താനിലേക്ക് പോകാനാണ് പറയുന്നത്.ബിസിനസ് നഷ്ട്ടത്തിലാണെന്ന് പറഞ്ഞാലും ഇത് തന്നെ പറയും.
എന്ത് പറഞ്ഞാലും പാകിസ്താൻ എന്ന് മാത്രമേ അദ്ദേഹം പറയുന്നുള്ളു. ഹിന്ദുസ്ഥാനെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും മമത പറഞ്ഞു.
ഇന്ത്യയെപോലെ സമ്പന്നമായ സംസ്‌കാരവും പൈതൃകവുമുള്ള രാജ്യത്തെ പാകിസ്താനുമായി താരതമ്യം ചെയ്യാൻ മോദിക്ക് എങ്ങനെ കഴിയുന്നുവെന്നും മമത ചോദിച്ചു.