150 കോടി മുതൽമുടക്കിൽ മെഗാതാര ചിത്രങ്ങൾ ഒരുങ്ങുന്നു ; മാമാങ്കം 21 നും മരയ്ക്കാർ മാർച്ച് 19നും

150 കോടി മുതൽമുടക്കിൽ മെഗാതാര ചിത്രങ്ങൾ ഒരുങ്ങുന്നു ; മാമാങ്കം 21 നും മരയ്ക്കാർ മാർച്ച് 19നും

Spread the love

സ്വന്തം ലേഖിക

കൊച്ചി : മലയാളികളൊന്നടങ്കം ആവേശപൂർവം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളായ മാമാങ്കത്തിന്റെയും മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെയും റിലീസ് ഡേറ്റുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടി നായകനാകുന്ന മാമാങ്കം നവംബർ 21 ന് ലോകവ്യാപകമായി റിലീസ് ചെയ്യും.
കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പം പ്രാചി ടെഹ്്‌ലാൻ, ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, മണിക്കുട്ടൻ, സുദേവ് നായർ, ഇനിയ, തരുൺരാജ് വോറ തുടങ്ങി വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. കാമറ : മനോജ് പിള്ള. എം. ജയചന്ദ്രൻ സംഗീതവും സഞ്ജിത്ത് ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്ന് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന് അവലംബിത തിരക്കഥ ഒരുക്കിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്.

മോഹൻലാൽ പ്രിയദർശൻ ടീമിന്റെ നാല്പത്തിയെട്ടാമത്തെ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം അടുത്ത മാർച്ച് 19ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ്‌സിന്റെയും കോൺഫിഡന്റ്ഗ്രൂപ്പിന്റെയും സഹകരണത്തോടെ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് തിരുവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, അർജുൻ, സുദീപ്, പ്രഭു, മുകേഷ്, നെടുമുടി വേണു, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, ഇന്നസെന്റ്, രഞ്ജിപണിക്കർ, ഹരീഷ് പേരടി, കെ.ബി. ഗണേഷ്‌കുമാർ, സന്തോഷ് കീഴാറ്റൂർ, ബാബുരാജ്, നന്ദു, മാമുക്കോയ, ജി. സുരേഷ്‌കുമാർ, കൃഷ്ണപ്രസാദ്, മഞ്ജുവാര്യർ, കീർത്തി സുരേഷ് തുടങ്ങിയ വമ്പൻ താരനിര തന്നെ മരയ്ക്കാറിൽ അണിനിരക്കുന്നുണ്ട്. സംഗീതം റോണി റാഫേലും പശ്ചാത്തല സംഗീതം രാഹുൽരാജുമാണ് ഒരുക്കുന്നത. എം.എസ. അയ്യപ്പൻ നായരാണ് എഡിറ്റർ.
അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്റെ ആശയത്തിന് പ്രിയദർശനും അന്തരിച്ച സംവിധായകൻ െഎ.വി. ശശിയുടെ മകൻ അനി ശശിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

തിരുനാവായ മണപ്പുറത്ത് പന്ത്രണ്ടുവർഷത്തിലൊരിക്കൽ അരങ്ങേറിയിരുന്ന മാമാങ്ക മഹോത്സവമാണ് മാമാങ്കം എന്ന ചിത്രത്തിന് ആധാരം. വള്ളുവകോനാതിരിയും കോഴിക്കോട് സമൂതിരിയും തമ്മിലുള്ള കിടമത്സരം മാമാങ്കത്തിൽ പ്രമേയമാകുമ്പോൾ പോർച്ചഗീസുകാർക്കെതിരെ കടൽയുദ്ധം നടത്തിയ ധീരയോദ്ധാവായ കുഞ്ഞാലിമരയ്ക്കാർ നാലാമന്റെ കഥയാണ് മരയ്ക്കാർ പറയുന്നത്.

മലയാളത്തിനുപുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, ചൈനീസ് ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിനെത്തുന്ന മരയ്ക്കാറിന്റെ മുതൽ മുടക്ക് 100 കോടി രൂപയാണ്. മാമാങ്കത്തിന്റെ നിർമ്മാണച്ചെലവ് 50 കോടി രൂപയും

Tags :