മലയാളി യുവാവ് ഷാർജയില്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു ; വിട പറഞ്ഞത് യുഎഇയിലെ ഗായികയുടെ ഭര്‍ത്താവ്

Spread the love

ഷാർജ : മലയാളി യുവാവ് ഷാർജയില്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്.

video
play-sharp-fill

യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്. തിങ്കളാഴ്ച ഷാർജ അല്‍ നഹ്ദയിലെ വീട്ടില്‍വച്ച് ജയന് ഹൃദയാഘാതമുണ്ടാവുകയും അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

എമിറേറ്റ്സ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്നു മരിച്ച ജയൻ. രണ്ട് മക്കളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അല്‍ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മുഹൈസിന (സോണാപൂർ) മെഡിക്കല്‍ ഫിറ്റ്നസ് സെന്ററില്‍ എംബാം ചെയ്ത് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.