ചെക്ക്‌ഔട്ട് സമയം കഴിഞ്ഞിട്ടും റൂം വെക്കേറ്റ് ചെയ്തില്ല ; മലയാളി യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

മലപ്പുറം : മലയാളി യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണൻ(30) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് സനേഷ് റൂം എടുത്തത്. ചെക്ക്‌ഔട്ട് ആവാത്തതിനെ തുടർന്ന് ഞായറാഴ്ച്ച വൈകുന്നേരം ലോഡ്ജ് ജോലിക്കാർ റൂം പരിശോധിച്ചപ്പോയാണ് മൃതദേഹം കണ്ടെത്തിയത്.

മഡിവാള പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group