
മാളികപ്പുറം അപകടം; പത്തനംതിട്ട ജില്ലാ കളക്ടറോടും ദേവസ്വം ബോര്‍ഡിനോടും റിപ്പോര്‍ട്ട് തേടി ദേവസ്വം മന്ത്രി; പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ നിർദ്ദേശം
സ്വന്തം ലേഖിക
പത്തനംതിട്ട: മാളികപ്പുറം അപകടത്തില്‍ പത്തനംതിട്ട ജില്ലാ കലക്ടറോടും ദേവസ്വം ബോര്‍ഡിനോടും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് തേടി.
ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ദേവസ്വം ബോര്‍ഡിനും പൊലീസിനും നിര്‍ദ്ദേശം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ശബരിമല മാളികപ്പുറം വെടിപ്പുരയില്‍ കതിന പൊട്ടിയാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജയകുമാര്‍ (47), അമല്‍ (28), രജീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയകുമാറിന്‍റെ നില ഗുരുതരമാണ്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പമ്പ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും റഫര്‍ ചെയ്യുകയായിരുന്നു. കതിന നിറയ്ക്കുന്നതിനിടെയാണ് പൊട്ടിയത്.