സ്ത്രീകള്‍ക്കുള്ളതുപോലെ പുരുഷന്മാർക്കും ‘ആ‌ർത്തവവിരാമമുണ്ട്’; അമിത വിയര്‍പ്പും മാനസിക സമ്മർദ്ദവും ചൊറിച്ചിലുമടക്കമുള്ള ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സ്ത്രീകള്‍ക്കുള്ളതുപോലെ പുരുഷന്മാർക്കും ‘ആ‌ർത്തവവിരാമമുണ്ട്’ എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? ഇന്നത്തെക്കാലത്ത് അനേകം പുരുഷന്മാർ നേരിടുന്നതും എന്നാല്‍ വലിയ രീതിയില്‍ അവഗണിക്കപ്പെടുന്നതുമായ ഒരു രോഗാവസ്ഥയാണിത്.

സ്ത്രീകളുടേതുപോലെ പുരുഷന്മാർക്ക് ആർത്തവവിരാമം സംഭവിക്കുന്നില്ലെങ്കിലും പുരുഷ ലൈംഗിക ഹോർമോണ്‍ ആയ ടെസ്റ്റോസ്റ്റിറോണ്‍ പെട്ടെന്ന് കുറയുന്നതാണ് ‘പുരുഷ ആർത്തവവിരാമം’ അഥവാ ‘മെയില്‍ മെനോപോസ്’ അല്ലെങ്കില്‍ ‘ആൻഡ്രോപോസിന്’ കാരണമാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

40 വയസിന് മുകളിലുള്ളവരിലാണ് ഇത് സാധാരണയായി ഉണ്ടാകുന്നതെങ്കിലും വളരെ ചെറുപ്പത്തില്‍ തന്നെ സംഭവിക്കാനിടയുണ്ടെന്ന് ഡല്‍ഹി മദേഴ്‌സ് ലാപ് ഐവിഎഫ് സെന്ററിന്റെ ഡയറക്ടറും ഐവിഎഫ് വിദഗ്ദ്ധയുമായ ശോഭ ഗുപ്ത പറയുന്നു. 70 വയസുവരെ ഈ രോഗാവസ്ഥ നീണ്ടുനില്‍ക്കാനിടയുണ്ടെന്നും ശോഭ ഗുപ്‌ത വ്യക്തമാക്കുന്നു.

ആൻഡ്രോപോസിന്റെ കാരണങ്ങള്‍

പുരുഷന്മാരില്‍ നിരവധി പ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണ്‍ ആണ് ടെസ്റ്റോസ്റ്റിറോണ്‍. പേശി പിണ്ഡം (മസില്‍ മാസ്), ബീജ ഉത്പാദനം എന്നിവ ഇത് നിയന്ത്രിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും രക്ത ഉല്‍പാദനത്തിനും ടെസ്റ്റോസ്റ്റിറോണ്‍ അത്യാവശ്യമാണ്.

അഡ്രീനല്‍ ഗ്രന്ഥികളിലും വൃഷണങ്ങളിലുമാണ് ഈ ഹോർമോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. പുരുഷന്മാരില്‍ പ്രായം കൂടുന്തോറും ബീജം ഉല്‍‌പാദിപ്പിക്കാനുള്ള കഴിവും ടെസ്റ്റോസ്റ്റിറോണിന്റെ അളവും കുറയുന്നു. ഇതാണ് ആൻഡ്രോപോസ് എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്.

ടെസ്റ്റോസ്റ്റിറോണ്‍ സ്വാഭാവികമായും പ്രായത്തിനനുസരിച്ച്‌ കുറയുമെങ്കിലും പ്രമേഹം ഇതിനൊരു പ്രധാന കാരണമാണ്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സ്ഥിരമായി കുറയുന്നതിനെ പ്രായവുമായി ബന്ധപ്പെട്ട ‘ലോ ടെസ്റ്റോസ്റ്റിറോണ്‍ അല്ലെങ്കില്‍ ലേറ്റ് ഓണ്‍സെറ്റ് ഹൈപ്പോഗൊനാഡിസം’ എന്ന് വിളിക്കുന്നു. തൊഴിലിടങ്ങളിലെയും കുടുംബത്തിലെയും മറ്റുമുള്ള സമ്മർദ്ദം, ജീവിതശൈലി എന്നിവയും ഇതിന് കാരണങ്ങളാണ്.

ലക്ഷണങ്ങള്‍

ശരീരഭാരം വർദ്ധിക്കുക
ലൈംഗിക ഉത്തേജനം കുറയുക
ക്ഷീണം
ശ്രദ്ധക്കുറവ്
മാനസിക സമ്മർദ്ദം
ശക്തി കുറയുന്നതായുള്ള അനുഭവം
വിഷാദം
പേശിവേദന
അമിതവിയർപ്പ്
കൈയുടെ പാദങ്ങളും കാല്‍പാ‌ദങ്ങളും തണുക്കുക
ചൊറിച്ചില്‍
രോഗനിർണയവും ചികിത്സയും

ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നുണ്ടോയെന്ന് അറിയാനുള്ള പരിശോധനകള്‍ നടത്തുക. തുടർന്ന് ഒരു ഫിസിഷ്യന്റെ നിർദേശപ്രകാരം ചികിത്സ ചെയ്യുക.

ആരോഗ്യപരമായ ഭക്ഷണശീലം പിന്തുടരുക
വ്യായാമം
ഹെല്‍ത്ത് ചെക്കപ്പുകള്‍
ഹോർമോണ്‍ പരിശോധനകള്‍
സമ്മർദ്ദം കുറയ്ക്കുക
പങ്കാളിയുമായുള്ള അടുപ്പം
ശരിയായ ഉറക്കം