play-sharp-fill
പാനൂർ ബോംബ് നിർമാണ കേസ് ; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പാനൂർ ബോംബ് നിർമാണ കേസ് ; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

 

പാനൂർ :പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടി ഒരാൾ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന്കോടതി പരിഗണിക്കും.

റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികളാണ് ചീഫ് ജുഡീഷണൽ രജിസ്ട്രേറ്റ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്.

അരുൺ, ഷെബിൻലാൽ, അതിൽ, സായൂജ്, അമൽ ബാബു എന്നീ പ്രതികളാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഫോടനത്തിൽ പങ്കില്ലെന്നും സംഭവം കേട്ടറിഞ്ഞ് സ്ഥലത്തെത്തിയതാണെന്നുമാണ് പ്രതികളുടെ വാദം.

അതേസമയം, കരിങ്കൽ ക്വാറിയിലേക്കായി എത്തിച്ച സ്ഫോടക വസ്തുക്കൾ പ്രതികൾക്ക് ലഭിച്ചതായി സൂചനയുണ്ട്.

വെടിമരുന്ന് സമാഹരിച്ചതെങ്ങനെയെന്നതിലെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.