play-sharp-fill
പേരിന്റെ പേരിലുള്ള തടസം വിദ്യാർത്ഥികളുടെ ഭാവിനശിപ്പിക്കരുത്: ഡൽഹി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുന്നു: സർക്കാർ ഉടനടി ഇടപെടണം

പേരിന്റെ പേരിലുള്ള തടസം വിദ്യാർത്ഥികളുടെ ഭാവിനശിപ്പിക്കരുത്: ഡൽഹി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുന്നു: സർക്കാർ ഉടനടി ഇടപെടണം

സ്വന്തം ലേഖകൻ
ന്യൂഡൽഹി :കേരളത്തിലെ ഹയർ സെക്കൻഡറി ബോർഡ്, അംഗീകൃത ബോർഡുകളുടെ പട്ടികയിലില്ലെന്ന കാരണം പറ ഞ്ഞ് മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നത് ഡൽഹി സർവകലാശാലയിൽ തുടരുന്നു. ബിരുദ പ്രവേശനത്തിനുള്ള 3-ാം ഘട്ട അലോട്‌മെന്റ് ലിസ്‌റ്റ് ഇന്നലെ പുറത്തുവന്നു.

കഴിഞ്ഞ 29ന് ഒന്നാം വർഷ ബിരുദ ക്ലാസുകളും ആരംഭിച്ചു. എന്നിട്ടും മലയാളി വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ സംസ്‌ഥാന സർ ക്കാരും തയാറായിട്ടില്ല.


കേരളത്തിൽ 12-ാം ക്ലാസ് പൂർ ത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റിൽ ‘കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സ‌ാമി നേഷൻ’ എന്നു രേഖപ്പെടുത്തി യിട്ടുള്ളതാണ് പ്രതിസന്ധിക്ക് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ സ്‌കൂൾ ബോർഡുകളുടെ അംഗീകാരം വ്യക്തമാക്കുന്ന കൗൺസിൽ ഓഫ് ബോർഡ്‌സ് ഓഫ് സ്കൂൾ എജ്യുക്കേഷന്റെ (സിഒബിഎ സ്ഇ) വെബ്സൈറ്റിൽ ആകട്ടെ ‘കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

പേരുകളിലെ ഈ വ്യ ത്യാസമാണു പ്രവേശനം നിഷേധിക്കാൻ കാരണം. കേരളത്തിൽ 10ലും 12ലും വ്യത്യസ്‌ത ബോർ ഡുകളാണെന്നതും ആശയക്കുഴപ്പത്തിനു കാരണമാകുന്നുണ്ട്. ചില സ്‌ഥാപനങ്ങൾ മാത്രമാണ് വിദ്യാർഥികളുടെ വിശദീകരണ ത്തിന്റെ അടിസ്ഥാനത്തിൽ ഫീസ്

അടച്ച് പ്രവേശനം ഉറപ്പി ക്കാൻ അനുമതി നൽകുന്നത്. ആത്മറാം സനാതന ധർമ കോ ളജ്, ഹൻസ് രാജ് കോളജ്, ഭാ സ്കരാചാര്യ കോളജ് തുടങ്ങിയ കോളജുകളിൽ പ്രവേശനം അനു
വദിക്കുന്നില്ല.