play-sharp-fill
മലയാളികൾ ഇത്ര മനസാക്ഷിയില്ലാത്തവരോ ? ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയച്ചത് കീറിയ അടിവസ്ത്രങ്ങൾ വരെ

മലയാളികൾ ഇത്ര മനസാക്ഷിയില്ലാത്തവരോ ? ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയച്ചത് കീറിയ അടിവസ്ത്രങ്ങൾ വരെ

സ്വന്തം ലേഖിക

വയനാട് : പ്രളയ ബാധിതരെ സഹായിക്കാനെന്ന പേരിൽ ചിലർ ക്യാമ്പിലെത്തിച്ച പഴയ തുണികൾ വയനാട് മേപ്പാടി ഗവ. ഹൈസ്‌കൂൾ അധികൃതർക്ക് ബാധ്യതയായി. പഴയതും കീറിയതും മുഷിഞ്ഞതുമായ വസ്ത്രങ്ങളാണ് ചിലർ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി കെട്ടി വാഹനത്തിൽ ക്യാമ്പിൽ എത്തിച്ചത്. പഴയ അടിവസ്ത്രങ്ങൾ പോലും ഇതിലുൾപ്പെടുന്നു. ആളുകൾക്ക് കൊടുക്കാൻ കഴിയാതെ ഒരു ക്ലാസ് മുറി നിറയെ പഴയ തുണികൾ കൂമ്പാരമായിക്കിടക്കുകയാണ്.

മാലിന്യ കൂമ്പാരമായി മാറിയ ഇത് സംസ്‌കരിക്കാൻ പോലും വഴികാണാതെ കുഴങ്ങുകയാണ് സ്‌കൂൾ അധികൃതർ. കൂട്ടിയിട്ട് കത്തിക്കാനോ മണ്ണിൽ കുഴിച്ചിടാനോ കഴിയില്ല. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിച്ചി ഗ്രാമപഞ്ചായത്താണ് മേപ്പാടി. ഇതൊഴിവാക്കാതെ ക്യാമ്പിന് ശേഷം ക്ലാസ് നടത്താനും കഴിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ അടിഞ്ഞുകൂടിയ പഴയ തുണികൾ കൊണ്ടുവന്ന് തള്ളാനുള്ള ഒരിടമായി ചിലർ ദുരിതാശ്വാസ ക്യാമ്ബിനെ കണ്ടത് നിർഭാഗ്യകരമായിപ്പോയെന്ന് പി.ടി.എ പ്രസിഡൻറ് എൻ.ഡി. സാബു, ഹൈസ്‌കൂൾ വിദ്യാർഥിനി മിഥിലജ എന്നിവർ പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ എത്തിച്ചു കൊടുത്തു ചില മാന്യന്മാർ. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ ദിവസം കിട്ടിയ തുണികെട്ടിലാണ് കീറിയ അടിവസ്ത്രം ലഭിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരും മറ്റുള്ളവരെപ്പോലെ മാന്യതയും അന്തസ്സും ഉള്ളവരാണ്. സഹായിച്ചില്ലെങ്കിലും അവരെ അപമാനിക്കരുത്. വസ്ത്രങ്ങളും മറ്റും ശേഖരിച്ച് ക്യാമ്പുകളിലെത്തിക്കുന്ന വളണ്ടിയർമാരിൽ പലരും നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

1) വീട്ടിൽ കളയാൻ/ഒഴിവാക്കാൻ വെച്ച വസ്തുക്കൾ തള്ളാനുള്ള സ്ഥലമായി ദുരിതാശ്വാസ ക്യാമ്പിനെ കാണരുത്.

2) പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങൾ കൊടുത്ത് സഹായിക്കരുത്.

3) പെട്ടെന്ന് കേടാവാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ നൽകരുത്.

4) നാളെ ആര് എപ്പൊ അഭയാർത്ഥിയാകുമെന്ന് പറയാൻ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏൽപ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്.