സൗദിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തി; മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: അവധിക്ക് സൗദിയിൽ നിന്നു നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം മൈനാ​ഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം.

വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ ഷമീർ സഞ്ചരിച്ച ബൈക്കിന്റെ പിന്നിൽ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. പിന്നാലെ ഷമീറിനെ സ്വകാര്യ ആശുപത്രിയിൽ പിന്നാലെ എറണാകുളം ആസ്റ്ററിലും പ്രവേശിപ്പിച്ചു. പക്ഷേ ജീവൻ തിരിച്ചുപിടിക്കാൻ സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിയാദിലാണ് ഷമീർ ജോലി ചെയ്യുന്നത്. ഒരു മാസം മുൻപാണ് ഷമീർ അവധിക്ക് നാട്ടിലെത്തിയത്. പുതിയ വീട്ടിൽ താമസം ആരംഭിക്കാനിരിക്കെയാണ് മരണം. 10 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷമീർ. റിയാദിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് ദാരുണാന്ത്യം.

ഭാര്യ: റഹീന, മക്കൾ: ആമിന, അമാൻ. മാതാവ്: സബൂറ, പിതാവ്: ബഷീർ.