റാസൽഖൈമയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

റാസൽഖൈമ: കൊല്ലം നെടുങ്ങോലം സ്വദേശിനി റാസൽഖൈമയിലെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ. ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് നഖീലിലെ താമസകെട്ടിടത്തിലെ പത്താം നിലയിൽ നിന്ന് വിഴുകയായിരുന്നു.

 

video
play-sharp-fill

റാസൽഖൈമയിലെ ഹോട്ടൽ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്കുകൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിനു മുന്നിൽ കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം.

 

സഹപ്രവർത്തകരുടെ കൂടെത്തന്നെയാണ് ഗൗരി താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.