
തടാകത്തിൽ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശിയായ 19 കാരനെ കാണാതായി; വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ ഒഴുക്കിൽപ്പെട്ടതാണ് അപകടകാരണം; ആൽബിനായി തെരച്ചിൽ തുടരുന്നു
ഇടുക്കി: വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ മലയാളി വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.
ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഹൗസിൽ ആൽബിൻ ഷിൻ്റോ എന്ന 19 കാരനെ കാണാതായെന്നാണ് വീട്ടുകാർക്ക് വിവരം കിട്ടിയത്. സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടെന്നാണ് വിവരം.
മറൈൻ എൻജിനീയറിംഗ് കോഴ്സിനായി എട്ടുമാസം മുമ്പാണ് ആൽബിൻ ലാത്വിയയിലേക്ക് പോയത്. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളാണ് ആൽബിൻ്റെ വീട്ടുകാരെ വിവരമറിയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൽബിനായി തെരച്ചിൽ തുടരുന്നുണ്ടെന്നാണ് ലാത്വിയിൽ നിന്ന് കിട്ടിയ വിവരമെന്ന് ബന്ധുക്കൾ അറിയിച്ചു.
Third Eye News Live
0