video
play-sharp-fill

യുകെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി നഴ്‌സ് മരിച്ചു

യുകെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി നഴ്‌സ് മരിച്ചു

Spread the love

സ്വന്തം ലേഖിക

ബെക്‌സ്ഹില്‍: യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു.

യുകെയിലെ എന്‍എച്ച്‌എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായ നിമ്യ മാത്യൂസ് (34) ആണ് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് നിമ്യയെ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

തലയില്‍ ട്യൂമറാണെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ബ്രൈറ്റണിലെ എന്‍എച്ച്‌എസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ജനുവരിയിലാണ് നിമ്യ യുകെയിലെത്തിയത്.

മൂവാറ്റുപുള വാഴക്കുളം സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജും മൂന്നര വയസ്സുള്ള മകനും അടുത്തിടെയാണ് യുകെയിലെത്തിയത്.