video
play-sharp-fill

മലയാളിയായ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞൻ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ

മലയാളിയായ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞൻ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖിക

ഹൈദരാബാദ്: മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദിലെ ഫ്‌ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇസ്‌റോ റിമോട്ട് സെൻസിങ് സെൻററിലെ ശാസ്ത്രജ്ഞൻ എസ്. സുരേഷ് (56) ആണ് മരിച്ചത്. ഹൈദരാബാദ് അമീർപേട്ടിലെ അന്നപൂർണ അപ്പാർട്ട്‌മെൻറിലെ ഫ്‌ലാറ്റിൽ തലക്കടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം.

ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനാൽ സുഹൃത്തുക്കൾ ചെന്നൈയിലുള്ള ഭാര്യയെ വിളിച്ച് വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് തെരച്ചിൽ നടത്തുകയും ആയിരുന്നു. ഭാരമുള്ള വസ്തുകൊണ്ട് തലക്കേറ്റ അടിയാകാം മരണ കാരണമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് 20 വർഷമായി ഹൈദരാബാദിലെ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. 2005ലാണ് സ്ഥലംമാറ്റം വാങ്ങി ഭാര്യ ചെന്നൈയിലേക്ക് പോയത്. ആരെങ്കിലും ഫ്‌ലാറ്റിൽ അതിക്രമിച്ച് കടന്നിരുന്നോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഫ്‌ലാറ്റിലെ സി.സിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.