ബെംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു; മാതാപിതാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ

ബെംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു; മാതാപിതാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ

 

ബം​ഗളൂരു: കീടനാശിനി ശ്വസിച്ച് ബം​ഗളൂരുവിൽ മലയാളി പെൺകുട്ടി മരിച്ചു. എട്ട് വയസുകാരി അഹാനയാണ് മരിച്ചത്. ബം​ഗളൂരു വസന്ത് ന​​ഗറിലാണ് സംഭവം.

ബം​ഗളൂരുവിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ വിനോദിന്റെ മകളാണ് അഹാന.വിനോദിനേയും ഭാര്യയേയും ശാരീരിക അ‌സ്വസ്കഥതളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. വീട് വൃത്തിയാക്കുന്നതിനായി കീടനാശിനി തളിച്ചിരുന്നു. ഇത് ശ്വസിച്ചാണ് അപകടം. ഉറങ്ങി എഴുന്നേറ്റ ഉടൻ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group